Posted By Ansa Staff Editor Posted On

കുവൈത്തിൽ പലരിൽനിന്നായി പ്രവാസി തട്ടിയെടുത്തത് 300,000 ദിനാറിലധികം ദിനാർ! ഒടിവിൽ പിടിയിൽ

വിവിധ ഗവർണറേറ്റുകളിലായി പ്രവാസികളെയും പൗരന്മാരെയും കബളിപ്പിച്ചതിന് ഒരു ഏഷ്യൻ പ്രവാസിയെ അന്വേഷണ വിഭാഗം പിടികൂടി. തട്ടിപ്പിനിരയായ ഒരു ഏഷ്യൻ പ്രവാസി നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഏഷ്യൻ പ്രവാസി ഒരു പ്രോജക്‌ട് സംബന്ധിച്ച ധാരണയായി പ്രതിക്ക് ഏകദേശം 170,000 ദിനാർ നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ പ്രതിയെ കുറിച്ച് രഹസ്യാന്വേഷണം നടത്തി വിവരങ്ങൾ ശേഖരിക്കുകയും കൃത്യമായ ആസൂത്രണത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 300,000 ദിനാറിലധികം പലരിൽ നിന്നായി ഇയാൾ തട്ടിയെടുത്തുവെന്നാണ് വ്യക്തമാകുന്നത്. കേസിൽ തുടരന്വേഷണം നടക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version