Kuwait court; കുവൈറ്റിൽ ബാങ്ക് ഇടപാടുകാരനിൽനിന്ന് അമിത പലിശ ഈടാക്കി; ഒടുവിൽ കോടതി കൊടുത്തു മുട്ടൻ പണി

Kuwait court:കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു ധനകാര്യ സ്ഥാപനം അകാരണമായി സ്വദേശി ഇടപാടുകാരനിൽനിന്ന് വസൂലാക്കിയ പലിശ കോടതി ഇടപെട്ട് റദ്ദാക്കി .പ്രതിമാസ ശമ്പളത്തിൽനിന്ന് 574 തിരിച്ചുപിടിക്കാമെന്ന വ്യവസ്ഥയിൽ ഒരു സ്വദേശി കുവൈത്തിലെ ഒരു ബാങ്കിൽനിന്ന് 64000 ദീനാർ വായ്പയെടുത്തതോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത് . തിരിച്ചടവിന് കണക്കാക്കിയ നിബന്ധനപ്രകാരമുള്ള കാലാവധി കഴിഞ്ഞതിന് ശേഷവും ശമ്പളത്തിൽ കുറവ് വന്നതിൽ സംശയം തോന്നിയ സദേശിക്ക് പിന്നീടാണ് മനസ്സിലായത് ബാങ്ക് അന്യായമായി പലിശ ഈടാക്കുകയായിരുന്നുവെന്ന് .ഉടൻ ബാങ്കിനെ സമീപിച്ച് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബാങ്കിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചതിനാൽ തിരിച്ചടവ് കാലാവധി നീട്ടിയിട്ടുണ്ടെന്നും ഇതിനാൽ പലിശയിനത്തിൽ ബാങ്കിനു നൽകേണ്ട അധിക തുകയാണ് ഇപ്പോൾ ഈടാക്കുന്നതെന്നുമുള്ള മറുപടിയാണ്‌ ലഭിക്കുന്നത് .എന്നാൽ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുന്ന തരത്തിൽ താൻ ഒരു കരാറിലും ഒപ്പുവെച്ചട്ടിട്ടില്ലെന്നും അങ്ങിനെയുണ്ടെങ്കിൽ അതിന്റെ പകർപ്പ് വേണമെന്നും സ്വദേശി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ വിസമ്മതിച്ചു .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഇതേ തുടർന്ന് ഇടപാടുകാരൻ സ്വദേശി അഭിഭാഷകൻ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. വായ്പ നൽകുന്ന അവസരത്തിൽ ഇടപാടുകാരനുമായി ഒപ്പ് വെച്ച കരാർ വ്യവസ്ഥയിൽ സൂചിപ്പിച്ച പലിശ നിരക്ക് പ്രകാരമുള്ള തുക മാത്രമേ ഇടപാടുകാരൻ തിരിച്ചടക്കേണ്ടതുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version