Expat malayali dead;കോഴിക്കോട് സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു.
Expat malayali dead;കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി. ചെറുവന്നൂര് തടത്തില്‍ ഹൗസില്‍ ജയ്പാല് നന്‍പകാട്ടാണ് (57) പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. കുവൈറ്റിലെ എന്‍.സി.ആര്. കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ രേഖാജയ്പാല് കുവൈറ്റിലെ സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയാണ്. ആദിത്യ ജയ്പാല്, മായാ ജയപാല്‍ എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.
Comments (0)