Posted By Ansa Staff Editor Posted On

Expat kuwait; പ്രവാസികൾക്ക് തിരിച്ചടി: കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടും

Expat kuwait; കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടാൻ സിവിൽ സർവീസ് കമ്മീഷൻ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത പദവികളിൽ ഒഴികെ ജോലി ചെയ്യുന്ന എല്ലാ വിദേശികളുടെയും സേവന കരാർ ഈ വർഷം മാർച്ച് 31 ന് ശേഷം പുതുക്കി നൽകുന്നതല്ല.

സ്വദേശി സ്ത്രീകളുടെ വിദേശികളായ മക്കളെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയതായും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത അപൂർവമായ പദവികളിൽ ജോലി ചെയ്യുന്ന വിദേശികളെ പകരം സംവിധാനം ഉണ്ടാകുന്നത് വരെ ജോലിയിൽ തുടരാൻ അനുവദിക്കും.

2017-ലെ സിവിൽ സർവീസ് കൗൺസിൽ 11-ാം നമ്പർ പ്രമേയം പ്രകാരം എല്ലാ സർക്കാർ ഏജൻസികളിലും വിദേശികൾക്ക് പകരം സ്വദേശികളെ മാറ്റിസ്ഥാപിക്കുന്നത് തുടർന്ന് വരികയാണെന്നും അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version