Posted By Ansa Staff Editor Posted On

Expat death; കുവൈറ്റിലെ ആദ്യ മലയാളം റേഡിയോക്ക് ശബ്ദം പകർന്ന ആർ ജെ ലാവണ്യ അന്തരിച്ചു

കുവൈറ്റിലെ ആദ്യ മലയാളം റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ- 41 ) അന്തരിച്ചു, പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു. ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി, ക്ലബ്ബ് എഫ് എം, റെഡ് എഫ് എം, യു എഫ് എം , റേഡിയോ രസം എന്നിവിടങ്ങളിൽ ജോലി ചെയ്തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കാൻസർ അസുഖബാധിതയായിരുന്നു ലാവണ്യ. സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്’, അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല, വസുന്ധര വിഹായസ് എന്നിവർ മക്കളാണ്. തമലം മരിയൻ അപാർട്ട്മെൻ്റി ൽ പൊതുദർശനത്തിനു ശേഷം തൈക്കാട് ശാന്തികവാടത്തിൽ നാളെ സംസ്കാരം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version