Posted By Ansa Staff Editor Posted On

Expat arrest; കുവൈത്തിലെ 16 പ്രവാസികൾ അറസ്റ്റിൽ: കാരണം ഇതാണ്

കുവൈത്തിലെ സബാഹ് അൽ സേലം ഏരിയയിൽ സമഗ്രമായ സുരക്ഷാ ട്രാഫിക് ക്യാമ്പയിനുമായി അധികൃതർ. സുരക്ഷ വർധിപ്പിക്കുന്നതിനും കുറ്റവാളികളെയും വിസ ലംഘകരെയും പിടികൂടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദേശപ്രകാരമാണ് പരിശോധനകൾ നടന്നത്.

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗവും സ്വകാര്യ സുരക്ഷാ വിഭാഗവും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. 2,293 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അറസ്‌റ്റ് വാറൻ്റുള്ള 6 പേർ പിടിയിലായി. താമസ, തൊഴിൽ നിയമം ലംഘിച്ച 8 പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖ ഇല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഒരാൾ അറസ്റ്റിൽ. .

ഒരു കേസ് ജുവനൈൽ അന്വേഷണ വകുപ്പിന് കൈമാറി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 17 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനത്തിന് 19 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. ഒരു വ്യക്തിയെ ട്രാഫിക് പൊലീസിലേക്ക് റഫർ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version