Posted By Nazia Staff Editor Posted On

Evening Shift System For Ministries;കുവൈറ്റിൽ ഇനി മുതൽ രാത്രിയിലും സർക്കാർ ഓഫീസ് പ്രവർത്തിക്കും; സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു;അറിയാം പുതിയ മാറ്റം

Evening Shift System For Ministries; കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇനി മുതൽ രാത്രി സമയങ്ങളിലും സർക്കാർ ഓഫീസ് സേവനങ്ങൾ ലഭിക്കും. രാജ്യത്ത് ഈവിനിങ് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതോടെയാണിത്. ഇതുപ്രകാരം മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഏതൊക്കെ ഓഫീസുകൾ സായാഹ്ന ഷിഫ്റ്റ് സമ്പദായം നടപ്പിലാക്കണമെന്നും ഈ ഷിഫ്റ്റിൽ ആരൊക്കെ ജോലി ചെയ്യണമെന്നുമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെ പേരും നമ്പറും സഹിത സിവിൽ സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വൈകുന്നേരത്തെ ഷിഫ്റ്റ് പ്രവർത്തിക്കുക.ഇതുമായി ബന്ധപ്പെട്ട അധികാരികളും സ്ഥാപനങ്ങളും സായാഹ്ന ഷിഫ്റ്റിനായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ പേരുകൾ നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു. സർക്കാർ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് സായാഹ്ന ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

നടപടിക്രമങ്ങൾ ലഘൂകരിച്ചും പൊതുജനങ്ങൾക്ക് അനുയോജ്യമായ വിവിധ സമയങ്ങളിൽ സേവനങ്ങൾ ലഭ്യമാക്കിയും തങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സാവകാശം നൽകാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കൂടാതെ, ഈ നീക്കം ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഇത് രാവിലത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ജീവനക്കാർക്ക് മികച്ച തൊഴിൽ – ജീവിത ബാലൻസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

സായാഹ്ന ഷിഫ്റ്റ് മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ഇതിന്റെ ആദ്യ ഘട്ടം ജനവരി അഞ്ച് ഞായറാഴ്ച ആരംഭിച്ചു. മൂല്യനിർണയത്തിനും ക്രമീകരണത്തിനുമായി ആറ് മാസത്തെ ട്രയൽ ഘട്ടമാണ് രണ്ടാമത്തേത്. പദ്ധതിയുടെ സ്ഥിരതയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ ഓരോ രണ്ട് മാസത്തിലും പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കുന്നതാണ് മൂന്നാം ഘട്ടം. ഇതിനു പുറമെ, സായാഹ്ന ഷിഫ്റ്റ് ജീവനക്കാർക്കുള്ള റോളുകളും ഉത്തരവാദിത്തങ്ങളും കൃ്തമായി അധികൃതർ നിർവചിച്ചിട്ടുണ്ട്.

പുതിയ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചതു മുതൽ ഏഴു മാസത്തേക്ക് ഈവനിങ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രാവിലെ ഷിഫ്റ്റിലേക്ക് മാറാൻ അനുവാദം ഉണ്ടായിരിക്കില്ല. രാജ്യത്തെ മൊത്തം സർക്കാർ ജീവനക്കാരുടെ 20 മുതൽ 30 വരെ ശതമാനം പേരാണ് സായാഹ്ന വർക്ക് സംരംഭത്തിൽ ജോലി ചെയ്യുക. ഇത് രാജ്യത്തെ മൊത്തം ജീവനക്കാരുടെ എണ്ണം 90,000 കവിയും.

നിലവിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന മിക്ക സർക്കാർ ഏജൻസികളിൽ നിന്നുള്ള കുറഞ്ഞ ഉദ്യോഗസ്ഥരെ മാത്രമേ ഈ ഷിഫ്റ്റിലേക്ക് മാറ്റിയിട്ടുള്ളൂ. അതേസമയം, നിലവിൽ ഒരു ഷിഫ്റ്റും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ മുൻഗണന നൽകും. സായാഹ്ന ഷിഫ്റ്റുകൾ ഉച്ചയ്ക്കു 3030നു ശേഷം മാത്രമേ ആരംഭിക്കാവൂ. പ്രതിദിനം കുറഞ്ഞത് 4.5 പ്രവൃത്തി സമയം വേണം. സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫ്‌ളെക്‌സിബിൾ ജോലി സമയം സമ്പ്രദായം ബാധകമല്ലെന്നുള്ളത് അടക്കമുള്ള നിബന്ധനകൾ അധികൃതർ മുന്നോട്ടുവച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version