Posted By Ansa Staff Editor Posted On

കുവൈത്തിൽ പൗ​ര​ത്വം റ​ദ്ദാ​ക്കി​യ​വ​ർ​ക്ക് പ്ര​ത്യേ​ക അ​ല​വ​ൻ​സ് വി​ത​ര​ണം

കു​വൈ​ത്ത് പൗ​ര​ത്വം റ​ദ്ദാ​ക്കി​യ 3,098 സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇം​പേ​ഴ്‌​സ്‌​മെ​ന്റി​ന് അ​ർ​ഹ​ത​യു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രു​ടെ ഭാ​ര്യ​മാ​ർ​ക്കും ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​ല​വ​ൻ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ക്രി​യ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും.

പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​റാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പൗ​ര​ത്വം പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​റി​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​ത് തു​ട​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​സ​ഭ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ഏ​പ്രി​ൽ മാ​സ​ത്തേ​ക്കു​ള്ള അ​ല​വ​ൻ​സ് അ​വ​ർ​ക്ക് ന​ൽ​കു​മെ​ന്നും മേ​യ് മാ​സ​ത്തെ അ​ല​വ​ൻ​സി​നൊ​പ്പം മു​ൻ​കാ​ല പേ​യ്‌​മെ​ന്റു​ക​ൾ​ക്കു​ള്ള റീ​ഇം​പേ​ഴ്‌​സ്‌​മെ​ന്റ് ന​ൽ​കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദ​മാ​ക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version