Posted By Nazia Staff Editor Posted On

Cyber fraud:കുവൈറ്റിൽ ഒറ്റ ഒടിപിയിൽ യുവതിക്ക് നഷ്ടമായത് 2880 ദിനാർ; തട്ടിപ്പ് ഫോൺകോളിൽ വീഴരുത്; മുന്നറിയിപ്പ്

Cyber fraud; കുവൈത്ത് സിറ്റി: ബാങ്ക് കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്ന കോളിനോട് പ്രതികരിച്ച കുവൈത്തി പൗരയ്ക്ക് 2880 ദിനാർ നഷ്ടമായി. സുലൈബിയ പോലീസ് സ്റ്റേഷനിലാണ് കുവൈത്തി യുവതി പരാതി നൽകിയത്. ഒരു പ്രാദേശിക നമ്പറിൽ നിന്നാണ് യുതിക്ക് കോൾ വന്നത്. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതിരുന്നാൽ ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യുമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. കാർഡ് ബ്ലോക്ക് ആവാതിരിക്കാൻ ബാങ്കിൽ എത്തണമോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ മതിയെന്നുമാണ് അറിയിച്ചത്. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ബാങ്ക് കാർഡ് നമ്പറും രഹസ്യ നമ്പറും ആവശ്യപ്പെട്ടു. ഇത് നൽകിയതോടെ വന്ന ഒടിപി പറഞ്ഞ് കൊടുത്തതോടെ അങ്കൗണ്ടിൽ നിന്ന് 2880 ദിനാർ പിൻവലിച്ചതിൽ സന്ദേശം ലഭിക്കുകയായിരുന്നു. ടെലിഫോൺ നമ്പറുകളും ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമുകളും ഉപയോഗിച്ച് കുവൈത്തിന് പുറത്ത് നിന്നുള്ള ചിലർ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം അടുത്തിടെയും മുന്നറിയിപ്പ് നൽകിയിരുന്നു. പൗരന്മാരും താമസക്കാരും ഇത്തരം കോളുകൾ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യണമെന്നായിരുന്നു മുന്നറിയിപ്പ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version