Posted By Nazia Staff Editor Posted On

Biometric in Kuwait;പ്രവാസികൾക്ക് ആശ്വാസം: കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷനുള്ള സമയം നീട്ടി

Biometric in Kuwait:കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് (വിരലടയാളം) റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30നും പ്രവാസികൾക്ക് ഡിസംബർ 30 വരെയും നീട്ടി. ഈ തീയതിക്ക് ശേഷം ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ ഇടപാടുകൾ തടസപ്പെടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ മുന്നറിയിപ്പ് നൽകി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം പേർ ഇതിനോടകം ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇനിയും 22 ശതമാനം കുവൈത്തികളും 28.5 ശതമാനം പ്രവാസികളും റജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ട്.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിലും ആശുപത്രികളിലും വച്ച് തന്നെ വിരലടയാളം രേഖപ്പെടുത്തുന്നതിന് ഒരു കമ്പനിയുമായി കരാർ ഏർപ്പെടുന്നതിന് മന്ത്രാലയം അറിയിച്ചതായി മേജർ ജനറൽ ഈദ് അൽ ഉവൈഹാൻ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version