Posted By Ansa Staff Editor Posted On

ബ​യോ​മെ​ട്രി​ക്: സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു: ഇ​നി പ്ര​വാ​സി​ക​ളു​ടെ ഊ​ഴം

ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ പൂ​ര്‍ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ. സ്വ​ദേ​ശി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം സെ​പ്റ്റം​ബ​ർ 30 ആ​യി​രു​ന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇ​തി​നു പി​റ​കെ​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ. ഇ​തു​സം​ബ​ന്ധ​മാ​യ നി​ര്‍ദേ​ശം ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ല്‍കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ഇ​നി​യും 59,841 സ്വ​ദേ​ശി​ക​ൾ ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ന​വം​ബ​ർ ഒ​ന്നു മു​ത​ല്‍ വി​ര​ല​ട​യാ​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ എ​ല്ലാ ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യു​ന്നു. തു​ട​ക്ക​ത്തി​ല്‍ ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റു​ക​ള്‍, പ​ണം കൈ​മാ​റ്റം എ​ന്നി​വ താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കും. തു​ട​ര്‍ന്ന് ബാ​ങ്ക്, വി​സ, മാ​സ്റ്റ​ർ കാ​ർ​ഡു​ക​ൾ പി​ന്‍വ​ലി​ക്കും. നി​ക്ഷേ​പ​വും മ​ര​വി​പ്പി​ക്കും.

അ​തി​നി​ടെ, ഷോ​പ്പി​ങ് മാ​ളു​ക​ളി​ലെ ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് സെ​ന്റ​റു​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​നി സൗ​ക​ര്യം തു​ട​രും. പ്ര​വാ​സി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 ആ​ണ് ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. പ്ര​വാ​സി​ക​ളി​ൽ ഏ​ക​ദേ​ശം 790,000 പേ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും ര​ജി​സ്ട്രേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version