Posted By Ansa Staff Editor Posted On

ഡ്രൈ​വി​ങ്ങി​നി​ടെ നി​ഖാ​ബ് ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധനം: സത്യാവസ്ഥ വെളിപ്പെടുത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബ് അ​ല്ലെ​ങ്കി​ൽ ബു​ർ​ഖ ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മെ​ന്ന വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത് 1984ലെ ​പ​ഴ​യ മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ സ​ജീ​വ നി​യ​മ​മ​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബി​ന് വി​ല​ക്കു​ണ്ടെ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ൽ. സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് 1984ലെ ​തീ​രു​മാ​നം കൊ​ണ്ടു​വ​ന്ന​ത്. ആ ​കാ​ല​ത്ത് പൊ​തു​നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന ചി​ല സ്ത്രീ​ക​ൾ ബു​ർ​ഖ​യോ നി​ഖാ​ബോ ധ​രി​ച്ചി​രു​ന്നു. ഇ​ത് കാ​ര​ണം അ​വ​രു​ടെ മു​ഖ​ഭാ​വം തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

വ​നി​ത ഡ്രൈ​വ​ർ​മാ​രു​ടെ ഐ​ഡ​ന്റി​റ്റി പ​രി​ശോ​ധി​ക്കു​മ്പോ​ൾ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ത് വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ച്ചു. പ്ര​ത്യേ​കി​ച്ച് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ൽ ഫോ​ട്ടോ ഉ​ണ്ടാ​യി​രു​ന്നി​ട്ടും വ​നി​ത ഡ്രൈ​വ​ർ​മാ​ർ മു​ഖം വെ​ളി​പ്പെ​ടു​ത്താ​ൻ വി​സ​മ്മ​തി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ. എ​ന്നാ​ൽ, ഇ​ന്ന് വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തോ​ടെ വ​നി​ത ഡ്രൈ​വ​ർ​മാ​രു​ടെ ഐ​ഡ​ന്റി​റ്റി പ​രി​ശോ​ധി​ക്കു​ന്ന പ്ര​ക്രി​യ ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യി മാ​റി. ഇ​ത് മു​ൻ​കാ​ല സ​ങ്കീ​ർ​ണ​ത​ക​ൾ ഇ​ല്ലാ​താ​ക്കി​യെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version