കുവൈത്ത് നിവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ ഹൈടെക് ക്യാമറകൾ സ്ഥാപിച്ചു
കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഹൈടെക് ക്യാമറകൾ സ്ഥാപിച്ചു.വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ഈ ക്യാമറകൾക്ക് കഴിയും.
ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകരെ പിടികൂടി അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.ക്യാമറകളുടെ പ്രവർത്തനം 24 മണിക്കൂറും തുടർച്ചയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)