കുവൈറ്റിൽ ജയിലിൽ കഴിയുന്ന മകന് സന്ദർശനത്തിനിടെ മൊബൈൽ നൽകാൻ ശ്രമം; ഒടുവിൽ അമ്മക്ക് സംഭവിച്ചത്…
കുവൈറ്റ് സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ സന്ദർശിക്കുന്നതിനിടെ മൊബൈൽ ഫോൺ കൈമാറാനുള്ള അമ്മയുടെ ശ്രമം ജയിൽ സുരക്ഷാ വകുപ്പിലെ വനിതാ ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. രണ്ട് മൊബൈൽ ഫോണുകളും രണ്ട് ചാർജറുകളും ജയിലിനുള്ളിൽ കടത്താനുള്ള നീക്കമാണ് തടഞ്ഞത്.
സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, മകനെ കാണാനായി ജയിലിൽ എത്തിയ വയോധിക ഇൻസ്പെക്ഷൻ ഏരിയയിൽ എത്തിയപ്പോൾ പരിഭ്രാന്തയായി കാണപ്പെട്ടു. ഇതേത്തുടർന്ന് വനിതാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കാൻ ശ്രമിച്ചു.
എന്നാൽ വയോധിക പരിശോധനയെ എതിർക്കുകയും അനുവദിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്തു. എങ്കിലും, ഉദ്യോഗസ്ഥർ സമഗ്രമായ തിരച്ചിൽ നടത്തുകയും ഫോണുകളും ചാർജറുകളും കണ്ടെത്തുകയുമായിരുന്നു.
Comments (0)