Posted By Ansa Staff Editor Posted On

ജഹ്‌റയിലെ ഒയൂണിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരണപ്പെട്ടു

ജഹ്‌റയിലെ ഒയൂണിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി കൊല്ലപ്പെട്ടു. കുവൈത്തി പൗരൻ ഓടിച്ച വാഹനം ഇടിച്ച് മരിച്ചത് പ്രവാസിയാണെന്ന് തിരിച്ചറിയുകയായിരുന്നു. 43 വയസായിരുന്നു. അജ്ഞാതനായ ഒരാൾ വാഹനമിടിച്ച് മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട് ലഭിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സംഭവസ്ഥലത്ത് നിന്ന് മരിച്ചയാളെ തിരിച്ചറിയുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ല. മൃതദേഹം ഫോറൻസിക് മെഡിസിൻ യൂണിറ്റിലേക്ക് മാറ്റുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തതോടെ 1981-ൽ ജനിച്ച പ്രവാസിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കുവൈത്ത് സ്വദേശിയായ വാഹനമോടിക്കുന്നയാളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version