കുവൈറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരണപ്പെട്ടു
കുവൈറ്റിലെ മുത്‌ല ഏരിയയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. സംഭവം നടന്ന ഉടൻ മരിച്ചയാളുടെ സഹപ്രവർത്തകരിൽ ഒരാൾ ഓപ്പറേഷൻസ് റൂമിൽ അപകടത്തെ കുറിച്ച് വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പട്രോളിംഗ് സംഘവും ആംബുലൻസും സ്ഥലത്തേക്ക് തിരിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രവാസി മരിച്ചു. മരിച്ച അറബ് പ്രവാസിയുടെ മൃതദേഹം ഫോറൻസിക് ഉദ്യോഗസ്ഥർ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി.
Comments (0)