കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ചു
കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികൾ പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സിക്യൂഷന്‍ ഓഫ് ജഡ്ജ്‌മെന്റ് ആണ് ഇവരെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഇവർക്ക് 15 വര്ഷം തടവും വിധിച്ചു.
ഇരുവരെയും സെന്‍ട്രല്‍ ജയിലിലേക്ക് ശിക്ഷയ്ക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ ഇവരുടെ ശിക്ഷ കഴിഞ്ഞ ആഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന്, ക്രിമിനല്‍ എക്‌സിക്യൂഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെടുന്ന ബോധ്യമുള്ളതിനാല്‍ എതിര്‍പ്പുകളൊന്നും ഇല്ലാതെയാണ് പ്രതികള്‍ കീഴടങ്ങിയത്.
Comments (0)