Posted By Ansa Staff Editor Posted On

കുവൈത്തിൽ വീടിൻ്റെ മുറ്റത്ത് നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

റുമൈതിയ പ്രദേശത്തെ ഒരു വീടിൻ്റെ മുറ്റത്ത് നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായി ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ – ഇൻവെസ്റ്റിഗേഷൻ ആൻഡ് എൻക്വയറി ഡിപ്പാർട്ട്‌മെൻ്റ്. ഇന്ന് പുലർച്ചെ വീടിന് മുകളിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

റുമൈതിയയിലെ ഒരു വീടിൻ്റെ മുറ്റത്ത് ഇരുപത് വയസുള്ള ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീയുടെ മൃതദേഹം പരിശോധിച്ചപ്പോൾ ഉയരത്തിൽ നിന്ന് വീണതാണ് മരണകാരണമെന്ന് കണ്ടെത്തി. വീടിൻ്റെ മേൽക്കൂരയിൽ നിന്ന് സ്വയം ചാടുകയായിരുന്നെന്ന് വീട്ടുകാർ മൊഴി നൽകിയത്. എന്നാൽ, ദുരൂഹത ഉയർന്നതിനാലാണ് അന്വേഷണം നടത്തുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version