കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ സാധ്യത; കാരണം ഇതാണ്
കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് ഈ മാസം 31 ന് മുമ്പായി അവയുടെ നിയമ പരമായ നില ശരിയാക്കുവാൻ വാണിജ്യ, വ്യവസായ മന്ത്രാലയം മാർഗ നിർദേശങ്ങൾ പുറ പ്പെടുവിച്ചിരുന്നു.
ഈ തീയതിക്ക് ശേഷം നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇതുവരെയായി ആകെ ഒരു സ്ഥാപനം മാത്രമേ ഇതിനായി അപേക്ഷിച്ചിട്ടുള്ളൂ, അതും നിബന്ധനകൾ പൂർണ്ണമായി പാലിക്കാതെയാണ് ഈ സ്ഥാപനം അപേക്ഷ സമർപ്പിച്ചത്.
ഈ സാഹചര്യത്തിലാണ് രാജ്യത്ത് പ്രവർത്തിക്കുന്ന 145 ഓളം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധന സഹായം കൈമാറൽ മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച്, നിലവിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ സെൻട്രൽ ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് അനു സൃ തമായി ഒരു പുതിയ കമ്പനിയായി പുനഃരൂപീകരിക്കണം. സ്ഥാപനങ്ങളുടെ ഓഹരി മൂലധനം കുറഞ്ഞത് 20 ലക്ഷം കുവൈത്തി ദിനാർ ആയിരിക്കണം എന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
Comments (0)