Posted By Nazia Staff Editor Posted On

Weather forcast;ന്യൂനമര്‍ദ്ദം; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ഗൾഫിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Weather forcast;മസ്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ച് അധികൃതര്‍. നാഷണല്‍ സെന്‍റര്‍ ഓഫ് ഏര്‍ലി വാര്‍ണിങ് അധികൃതര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതല്‍ 21 ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് ഉടനീളം ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. സൗത്ത് അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്കറ്റിന്‍റെ പല ഭാഗങ്ങള്‍, അല്‍ ഹാജര്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മഴ മൂലം വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. നാഷണല്‍ സെന്‍റര്‍ ഓഫ് ഏര്‍ലി വാണിങ് സെന്‍റര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അതേസമയം ഇന്ന് യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയ മഴയും കനത്ത ചാറ്റൽമഴയും ഉണ്ടായി. സ്റ്റോം സെൻ്റർ പോസ്റ്റ് ചെയ്ത വീഡിയോകൾ രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് കനത്ത ചാറ്റൽ മഴയും നേരിയ മഴയും കാണിക്കുന്നു. അതിനിടെ, ആഗസ്റ്റ് 18 ഞായറാഴ്ച ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) രണ്ട് യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊടിയും മണലും വീശാൻ ഇടയാക്കുന്ന ചില സമയങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

https://www.pravasinewsdaily.com/uae-law-34

Comments (0)

Leave a Reply

Your email address will not be published. Required fields are marked *