Weather alert in kuwait;കുവൈറ്റ് വാരാന്ത്യത്തിൽ ചുട്ടുപൊള്ളും; അറിയാം കാലാവസ്ഥ മാറ്റങ്ങൾ
Weather alert in kuwait;കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ ചൂട് നിറഞ്ഞതായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് വളരെ ചൂടുള്ളതും രാത്രിയിൽ ചൂടുള്ളതുമായിരിക്കും കാലാവസ്ഥയെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ശനിയാഴ്ച തീരപ്രദേശങ്ങളിൽ വളരെ ചൂടും താരതമ്യേന ഉയർന്ന ഈർപ്പവും അനുഭവപ്പെടും. മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 48 മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കൂടാതെ കടൽ 2 മുതൽ 5 അടി വരെ തിരമാലകൾ ഉയർന്ന് വീശിയേക്കുമെന്നും മെട്രോളജി വകുപ്പ് ഡയറക്ടർ അബ്ദുൾ അസീസ് അൽ ഖരാവി പറഞ്ഞു.
Comments (0)