Weather alert in kuwait;കുവൈറ്റിൽ വാരാന്ത്യയിൽ ചൂട് കൂടും;പൊതുജനം കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക

Weather alert in kuwait;കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പകൽ സമയത്ത് കനത്ത ചുട് അനുഭവപ്പെടും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് ചിലപ്പോൾ സജീവമാവുകയും പൊടിക്കാറ്റുകൾക്ക് കാരണമാകുകയും ചെയ്യുന്നു, പ്രത്യേകിച്ച് മരുഭൂമിയിൽ ആണ് ഇത് അനുഭവപ്പെടുക. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ കാറ്റ്, മിതമായതോ സജീവമായ രീതിയിൽ മണിക്കൂറിൽ 25-60 കി.മീ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ഇത് പൊടി ഉയരാൻ കാരണമാകുന്നു. പ്രതീക്ഷിക്കുന്ന പരമാവധി താപനില 43-45 ഡിഗ്രി സെൽഷ്യസിനന് ഇടയിലായിരിക്കും. തിരമാല 3-7 അടി ഉയരത്തിൽ വീശാനും സാധ്യതയുണ്ട്. ശനിയാഴ്ചയും സമാനമായ ചൂടേറിയ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *