Weather alert in kuwait; കുവൈറ്റിൽ വരും ദിവസങ്ങളിലെ കാലാവസ്ഥയിൽ മാറ്റമുണ്ട് ;അറിയാം
Weather alert in kuwait; കുവൈത്ത് സിറ്റി: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിക്കുന്നു. വരും ദിവസങ്ങളിൽ താപനിലയിൽ കാര്യമായ കുറവുണ്ടാകും. വാരാന്ത്യത്തിൽ മിതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് മിതമായ താപനിലയും രാത്രിയിൽ തണുപ്പും അനുഭവപ്പെടും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഇടക്കിടെ ശക്തിപ്പെടാം. ഈ കാലയളവിൽ ചിതറിയ മേഘങ്ങൾ ദൃശ്യമാകുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധാരർ അൽ അലി പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വെള്ളിയാഴ്ചയിലെ കാലാവസ്ഥ പകൽ സമയത്ത് മിതമായതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ ഇടക്കിടെ എത്തും. ചിതറിയ മേഘങ്ങൾ ദൃശ്യമാകും. പരമാവധി താപനില 28- 31ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. രാത്രി തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായിരിക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 18-21 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച പകൽസമയത്തെ താപനില ചൂടുള്ളതോ മിതമായതോ ആയിരിക്കും. നേരിയ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 29-32 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാത്രി തണുപ്പ് പ്രതീക്ഷിക്കുന്നു. മിതമായ വേഗതയിൽ കാറ്റ് വീശാം. കുറഞ്ഞ താപനില 19-22 ഡിഗ്രി സെൽഷ്യസ് വരെയാകും. ഡിസംബറോടെ താപനിലയിൽ വലിയ കുറവുണ്ടാകും. തുടർന്ന് രാജ്യം കടുത്ത തണുപ്പ് സീസണിലേക്ക് നീങ്ങും. സീസണിന് മുന്നോടിയായി ഷോപ്പുകളിൽ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
Comments (0)