Posted By Nazia Staff Editor Posted On

kuwait water authorities; കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് ജലവിതരണത്തിൽ തടസം

kuwait water authorities; കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് – സുലൈബിയ ഫാം പ്രദേശങ്ങളിൽ ഇന്ന് രാത്രി പത്തുമുതൽ പത്തുമണിക്കൂർ നേരത്തേക്ക് ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

റൂട്ട് 6.5-ലെ ജല ശൃംഖലയിൽ ചില ജോലികൾ നടക്കുന്ന സാഹചര്യത്തിലാണ് ജല ദൗർലഭ്യം അനുഭവപ്പെടുകയെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ജോലി കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി പറഞ്ഞു. ജലവിതരണം തടസ്സപ്പെട്ടാൽ, 152 എന്ന ഏകീകൃത കോൾ സെൻ്ററുമായി ബന്ധപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version