
കുവൈറ്റ് നിവാസികൾക്ക് മുന്നറിയിപ്പ്: സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്
സാമൂഹിക കാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ mosa1.kw എന്ന പേരിൽ ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി അറിയിച്ചു. ഈ വ്യാജ അക്കൗണ്ട് മന്ത്രാലയത്തിൻ്റെ പേരിൽ കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന കാമ്പയിൻ ഉപയോഗിച്ച് പണം ശേഖരിക്കുകയും സംഭാവന നൽകുന്നവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.

ഇത്തരം വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. mosa1_kw എന്ന പേരിലുള്ള മന്ത്രാലയത്തിൻ്റെ ഔദ്യോഗികമായി വെരിഫൈ ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടും കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന കാമ്പയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റും മാത്രം ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. വ്യാജ അക്കൗണ്ടിന് പിന്നിലുള്ളവര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Comments (0)