
കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായവരുടെ കണക്ക് പുറത്ത്;സ്ഥിതി വിവര കണക്ക് ഇങ്ങനെ
കുവൈത്ത് സിറ്റി :കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായ 293 പേർ ഉള്ളതായി റിപ്പോർട്ട്. ഇവരിൽ 151 പ്രവാസികളും 142 കുവൈത്തികളുമാണ്.

നൂറ് വയസ്സിനു മുകളിൽ പ്രായമുള്ള 142 കുവൈത്തികളിൽ 100 പേർ സ്ത്രീകളും 42 പേർ പുരുഷന്മാണെന്നും സിവിൽ ഇൻഫർമേഷൻ ബ്യൂറോ പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു. അതെ സമയം രാജ്യത്ത് 100 വയസ്സ് തികഞ്ഞ ആകെ 45 പേർ കഴിയുന്നു. .ഇവരിൽ 29 പേർ കുവൈത്തികളും 16 പേർ പ്രവാസികളുമാണ് . ഈ വിഭാഗത്തിൽ പെട്ട 29 കുവൈത്തികളിൽ 22 സ്ത്രീകളും 7 പുരുഷന്മാരുമാണ് ഉള്ളതൊന്നും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു. എന്നാൽ 100 വയസ്സ് തികഞ്ഞവരും 100 വയസ്സിനു മുകളിൽ പ്രായയമായവരുമായ പ്രവാസികൾ ഏത് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമക്കി

Comments (0)