
കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഏപ്രിലിൽ അവസാനിക്കും
കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഏപ്രിൽ 18 ന് അവസാനിക്കും. കുവൈത്ത് സെൻട്രൽ ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സെൻട്രൽ
ബാങ്ക് കെട്ടിടത്തിലെ ബാങ്കിംഗ് ഹാളിൽ നേരിട്ട് എത്തിയാണ് നോട്ടുകൾ കൈമാറ്റം ചെയ്യേണ്ടത്.

ഇതിനായി വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജറാക്കുകയും ബന്ധപ്പെട്ട ഫോം പൂരിപ്പിച്ചു നൽകുകയും വേണം. റമദാൻ മാസത്തിൽ ബാങ്കിംഗ് ഹാളിൻ്റെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും റമദാന് ശേഷം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ആയിരിക്കും.
2015 ഏപ്രിൽ 19 നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് പിൻവലിച്ചത്.ഈ വിഭാഗത്തിൽ പെട്ട നോട്ടുകൾ കൈവശമുള്ളവർ നിശ്ചിത കാലയളവ് അവസാനിക്കുന്നതിന് മുമ്പ് അവ കൈമാറി പകരം നോട്ടുകൾ സ്വീകരിക്കണമെന്നും സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

Comments (0)