
സാങ്കേതിക അറ്റകുറ്റപ്പണി; കുവൈത്തിൽ പാസ്പോർട്ട് സേവാ പോർട്ടൽ സേവനങ്ങൾ തടസ്സപ്പെടും
പാസ്പോർട്ട് സേവാ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണി. ശനിയാഴ്ച വൈകീട്ട് 5.30 മുതൽ അടച്ചിട്ട പോർട്ടലിൽ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ സേവനങ്ങൾ ലഭിക്കില്ല.

ഈ സമയം തൽക്കാൽ പാസ്പോർട്ട്, പി.സി.സി അടക്കമുള്ള പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളായ കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലുബ് അൽ ഷുവൈക്, ജഹ്റ എന്നിവിടങ്ങളിലും ഈ സമയം സേവനങ്ങൾ തടസ്സപ്പെടും.
അതേസമയം, കോൺസുലാർ, വിസ സേവനങ്ങൾ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ പതിവുപോലെ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.

Comments (0)