
മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെന്‍ററിലെ സേവനങ്ങൾ ഈ ആശുപത്രിയിലേക്ക് മാറ്റി
മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെന്‍ററിൽ നിന്ന് അൽ അദാൻ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിലേക്ക് സേവനങ്ങൾ താൽക്കാലികമായി മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെന്ററിൽ ഒരു ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് കാരണം ചെറിയ തീപിടുത്തം ഉണ്ടായതോടെയാണ് ഈ മാറ്റം.

കേന്ദ്രത്തിലെ ജീവനക്കാർ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. പരിക്കുകളോ കാര്യമായ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാളെ രാവിലെ മുതൽ കേന്ദ്രം പതിവുപോലെ സന്ദർശകരെ സ്വീകരിക്കുന്നത് പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എഞ്ചിനീയറിംഗ് കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചി.
ഇബ്രാഹിം അൽ-നഹ്ഹാമും ഹെൽത്ത് കെയർ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. നാദിയ അൽ ജുമയും മറ്റ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സ്ഥലത്തുണ്ടായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെയും രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Comments (0)