
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യ വിൽപന: കുവൈത്തിൽ 11 സ്ഥാപനങ്ങൾ പൂട്ടിച്ചു
മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത കച്ചവട സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Comments (0)