Sahel App service: താല്‍ക്കാലികമായി പണിമുടക്കിയ കുവൈറ്റിന്റെ സഹല്‍ ആപ്പ് തിരിച്ചെത്തി; സേവനം ലഭിക്കാന്‍ ഇനി എന്തു ചെയ്യണം?

Sahel app service;കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏകീകൃത സര്‍ക്കാര്‍ സേവന ആപ്ലിക്കേഷനായ സഹല്‍ താല്‍ക്കാലിക തകരാറുകള്‍ പരിഹരിച്ച് വീണ്ടും തിരികെയെത്തി. പണിമുടക്കി മണിക്കൂറുകള്‍ക്കകം തന്നെ ഇതിന്റെ സേവനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആപ്പിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായും സാധാരണ പോലെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ നിലവില്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായ സഹല്‍ ആപ്പ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തിരിച്ചെത്തി ഉപയോഗത്തിന് സജ്ജമാണ്.

താല്‍ക്കാലിക തകരാര്‍ ഉണ്ടായതിനാല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്തുവേണം ഉപയോഗിക്കാന്‍. ഇതിനായി സഹല്‍ ആപ്പിലേക്ക് പ്രവേശനം വീണ്ടെടുക്കാനും അതിന്റെ മുഴുവന്‍ സേവനങ്ങളും ആസ്വദിക്കാനും, ഉപയോക്താക്കള്‍ ഈ ഘട്ടങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ആദ്യമായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലോ മറ്റേതെങ്കിലും സ്മാര്‍ട്ട് ഉപകരണത്തിലോ ആപ്പ് തുറക്കുക. തുടര്‍ന്ന് ആപ്പില്‍ നിങ്ങളുടെ സിവില്‍ ഐഡി നമ്പര്‍ നല്‍കുക. കണ്‍ഫര്‍മേഷനു ഒരു അഭ്യര്‍ത്ഥന ‘മൈ ഐഡന്റിറ്റി’ ആപ്പിലേക്ക് ഇതില്‍ നിന്ന് അയയ്ക്കും. ‘മൈ ഐഡന്റിറ്റി’ ആപ്പ് തുറന്ന് സ്ഥിരീകരണ അഭ്യര്‍ത്ഥന അംഗീകരിക്കുക. അതിനു ശേഷം വീണ്ടും സഹല്‍ ആപ്പിലേക്ക് മടങ്ങുക, അവിടെ നിങ്ങള്‍ക്ക് പതിവു പോലെ സേവനങ്ങള്‍ ഉപയോഗിച്ചു തുടങ്ങാം.

അതിനിടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സഹല്‍ ആപ്പില്‍ താല്‍ക്കാലിക റസിഡന്‍സി നല്‍കുന്ന സംവിധാനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 20 വിസക്കാര്‍ അഥവാ ഗാര്‍ഹിക തൊഴിലാളികള്‍, ആര്‍ട്ടിക്കള്‍ 22 വിസക്കാര്‍ അഥവാ കുടുംബ വിസകളിലുള്ളവര്‍ എന്നിവര്‍ക്കാണ് ആപ്പ് വഴി താല്‍ക്കാലിക റസിഡന്‍സി പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള സംവിധാനം ക്രമീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചു.

ഈ സേവനത്തിലൂടെ സ്പോണ്‍സര്‍മാര്‍ക്ക് ഇലക്ട്രോണിക് റസിഡന്‍സി സ്റ്റിക്കര്‍ അടങ്ങിയ അറിയിപ്പ് ലഭിക്കും. നേരത്തേ വിസ അടിക്കുന്നതിന് റസിഡന്‍സി അഫയേഴ്സ് ഓഫിസുകളില്‍ പോവേണ്ടിയിരുന്നു. പുതിയ സംവിധാനത്തോടെ ഓഫീസില്‍ പോവാതെ തന്നെ ആപ്പ് വഴി ഇത് ലഭ്യമാക്കാനാവും. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്നതിനുമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റസിഡന്‍സി അഫയേഴ്‌സും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം വ്യക്തമാക്കി

Comments (0)

Leave a Reply

Your email address will not be published. Required fields are marked *