Posted By Nazia Staff Editor Posted On

Sahel app in kuwait;കുവൈറ്റിൽ ഇനി ഈ വിഭാഗക്കാർക്ക് വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റും,പാർക്കിംഗ് ഇടങ്ങളും; സേവനം സഹൽ ആപ്പില്‍; അറിയാം വിശദാംശങ്ങ

Sahel app in kuwait;കുവൈത്ത് സിറ്റി: കുവൈത്തിൽ വയോജനങ്ങളുടെ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ളേറ്റും പാർക്കിംഗ് പെർമിറ്റും നൽകുന്നതിന് സാഹൽ ആപ്പ് വഴി പുതിയ സേവനം ആരംഭിച്ചു.സാമൂഹികകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാർക്കിംഗ് പെർമിറ്റുകളുടെ വിതരണം വേഗത്തിലും ലളിതവുമായ രീതിയിലും നടപ്പിലാക്കാനുമാണ് പുതിയ സേവനം വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.സാഹൽ ആപ്പ് വഴി ഉപയോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും പുതിയ സേവനം അനുവദിക്കുന്നു, അപേക്ഷകളിൽ നടപടി പൂർത്തിയാകുന്നത് വരെ അവയുടെ നില പിന്തുടരുവാനും ഈ സേവനം വഴി സാധിക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അപേക്ഷകർ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുവൈത്തി പൗരന്മാരായിരിക്കണം എന്നതാണ് ഇതിനായുള്ള പ്രധാന വ്യവസ്ഥ.ഇതിനു പുറമെ ഇതിനായി നിയുക്തരായ മെഡിക്കൽ സമിതിയിൽ നിന്ന് അപേക്ഷകർ അംഗീകാരം നേടുകയും വേണം.അപേക്ഷകരുടെ അവലവിയ കാർഡ് , സിവിൽ ഐഡി കാർഡ് മെഡിക്കൽ സമിതിയുടെ റിപ്പോർട്ട് എന്നിയുടെ പകർപ്പും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതൊടൊപ്പം 65 വയസൊ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങൾക്ക് മുൻഗണന നൽകും.
കൂടാതെ ഗതാഗത സേവനങ്ങൾ, വാഹന രജിസ്ട്രേഷൻ മറ്റ് പൊതു സേവനങ്ങൾ എന്നിവക്കായുള്ള ഫീസുകളിൽ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *