Sahel app in kuwait;നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്’ സേവനം ഇപ്പോൾ സഹേൽ ആപ്പിലും;ചെയ്യേണ്ടത് ഇത്രമാത്രം…

Sahel app in kuwait: കുവൈത്ത് സിറ്റി: നോ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ് എന്ന പുതിയ സേവനം സഹൽ ആപ്പിൽ അവതരിപ്പിക്കുന്നതായി നീതിന്യായ എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി പറഞ്ഞു. ഇത് സഹൽ അപ്ലിക്കേഷനിലുടെ മാത്രമാണ് ലഭ്യമാവുക. ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോമാണ് സഹൽ ആപ്പ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ബാധകമായ ഫീസ് അടച്ചതിന് ശേഷം, ഇഷ്യൂ ചെയ്യുന്ന തിയതി വരെ എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡിപ്പാർട്‌മെന്റിൽ സാമ്പത്തിക നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് നേടാൻ ഈ സേവനത്തിലൂടെ സാധിക്കും. സഹൽ ആപ്പിലൂടെ നീതിന്യായ മന്ത്രാലയം അതിന്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും സഹൽ ആപ്ലിക്കേഷനിലുടെ പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഡോ.അൽ വാസ്മി ഊന്നി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *