കുവൈത്തിൽ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ചയും തിങ്കളാഴ്ച വൈകീട്ട് 3.30 വരെയും തടസ്സപ്പെടുമെന്ന് എംബസി അറിയിച്ചു. പാസ്പോർട്ട് സേവ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഈ കാലയളവിൽ കുവൈത്തിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും തത്കാൽ, പി.സി.സി ഉൾപ്പെടെയുള്ള പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകില്ല. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലും ഈ സേവനങ്ങൾ ഉണ്ടാകില്ല. അതേസമയം, കോൺസുലാർ, വിസ സേവനങ്ങൾ എന്നിവ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തടസ്സമില്ലാതെ തുടരും.
Comments (0)