Posted By Nazia Staff Editor Posted On

Monkey pox in kuwait;കുരങ്ങു പനി കുവൈറ്റിലേക്ക് പകരാനുള്ള സാധ്യതയുണ്ടോ? ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നത് ഇങ്ങനെ

Monkey pox in kuwait;കുവൈത്ത് സിറ്റി: രാജ്യത്ത് കുരങ്ങുപനിയുമായി ബന്ധപ്പെട്ട ആശങ്കക്ക് വകയില്ലെന്നും കുവൈത്തിലേക്ക് പകരാനുള്ള സാധ്യത വിരളമാണെന്നും ആരോഗ്യമന്ത്രാലയം .
നിലവിൽ കുവൈത്തിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മറ്റിടങ്ങളിൽനിന്ന് രോഗം പടരാതിരിക്കാനുള്ള അതീവ ജാഗ്രത തുടരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പേട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം .ലോക തലത്തിൽ രോഗം പടർന്നുപിടിക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

എപ്പിഡെമിയോളജിക്കൽ സംഭവവികാസങ്ങൾക്കനുസൃതമായി സ്ഥിതിഗതികൾ, തയ്യാറെടുപ്പുകൾ എന്നിവ നിരീക്ഷിക്കാൻ പ്രാദേശിക-അന്തർദേശീയ ഏജൻസികളുമായി തുടർച്ചയായ ഏകോപനം നടത്തിവരികയാണെന്നും മന്ത്രാലയത്തിലെ പകർച്ചവ്യാധി കൺസൾട്ടൻ്റ് ഡോ. ഗാനിം അൽ ഹുജൈലാൻ പറഞ്ഞു .അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് കൺട്രോൾ (സിഡിസി) യുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഈ രോഗവുമായി ബന്ധപ്പെട്ട 34 കേസുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .95 ശതമാനത്തോളം അണുബാധകളും രോഗം പടരുന്ന സ്ഥലങ്ങൾക്കും രാജ്യങ്ങൾക്കും പുറത്താണ് കണ്ടെത്തിയത് .ചൈന മുതൽ യൂറോപ്പ്, അമേരിക്ക വരെയുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലും നിലവിൽ ഇതിന്റെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് .രോഗബാധിതനായ വ്യക്തിയുമായുള്ള ശാരീരിക സമ്പർക്കം, പ്രത്യേകിച്ച് ലൈംഗിക സമ്പർക്കം, ചുംബനം, അല്ലെങ്കിൽ സ്പർശനം എന്നിവയിലൂടെയും രോഗം പകരാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി .പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റ് (PCR) വഴിയാണ് ഈ രോഗം സ്ഥിരീകരിക്കപ്പെടുക .സപ്പോർട്ടീവ് കെയർ വഴിയോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ആൻറിവൈറലുകളുടെ ഉപയോഗത്തിലൂടെയോ ആണ് ഈ രോഗത്തിനുള്ള ചികിത്സ നടത്തിവരുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു .കുവൈത്തിൽ ഒരു കേസും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും രോഗബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള തീവ്രശ്രമം നടത്തുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു .

https://www.pravasinewsdaily.com/offline-gps-tracker-travel-becomes-easier-now-a-map-application-that-can-be-used-without-internet

Comments (0)

Leave a Reply

Your email address will not be published. Required fields are marked *