കള്ളപ്പണം വെളുപ്പിക്കൽ കേസ്: പ്രതികൾക്ക് 51 കോടി ദിനാർ പിഴയും തടവും
കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 7 പ്രതികൾക്ക് 51 കോടി ദിനാർ പിഴയും 10 വർഷം തടവും വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 25. 5 കോടി ദിനാറിന്റെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിക്ഷ. രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇത്.
രണ്ട് സ്വദേശികൾക്കും ,ഒരു ലെബനീസ് പൗരനും , രണ്ട് സിറിയക്കാർക്കും , രണ്ട് ഈജിപ്തുകാർക്കും എതിരെയാണ് 51 കോടി ദിനാർ പിഴയും പത്ത് വർഷം വീതം തടവ് ശിക്ഷയും വിധിച്ചത്.
ഇതേ കേസിൽ മറ്റ് നാല് പ്രതികൾക്ക് നാല് വർഷം വീതവും എട്ട് പേർക്ക് മൂന്ന് വർഷം വീതവും തടവ് ശിക്ഷയും വിധിച്ചു. മറ്റ് മൂന്ന് പ്രതികൾക്ക് ഒരു ലക്ഷം ദിനാർ വീതം പിഴ ചുമത്തുകയും , മറ്റൊരു പ്രതിയായ അഭിഭാഷകനെ തടവ് ശിക്ഷയിൽ നിന്ന് ഒഴിവാക്കി ഒരു ലക്ഷം ദിനാർ പിഴ ചുമത്തുകയും ചെയ്തു.
Comments (0)