
Kuwait’s former deputy foreign minister Khalid dies;കുവൈത്തിന്റെ മുൻ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഖാലിദ് മരണപ്പെട്ടു
Kuwait’s former deputy foreign minister Khalid dies;കുവൈത്ത് സിറ്റി : മാർച്ച് 23, പ്രമുഖ നയതന്ത്രജ്ഞനും കുവൈത്തിന്റെ മുൻ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഖാലിദ് അൽ-ജാറല്ലാ (78)അന്തരിച്ചു. 1971 ൽ
കുവൈത്ത് സർവകലാശാലയിൽ നിന്ന് രാഷ്ട്രീയ മീമാസത്തിൽ ബിരുദം നേടിയ അദ്ദേഹം, അതേ വർഷം തന്നെ വിദേശകാര്യ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് വിവിധ നയതന്ത്ര പദവികളിലൂടെ 1999ൽ വിദേശകാര്യ മന്ത്രാലയത്തിൽ ഉപ മന്ത്രി ആയി നിയമിതനാകുകയും ചെയ്തു.1972 മുതൽ 1974 വരെ ലെബനാനിൽ കുവൈത്ത് സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചു.

തുടർന്ന് കുവൈത്തിലേക്ക് മടങ്ങിയ ശേഷം വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ ഉയർന്ന തസ്തികളിൽ പ്രവർത്തിച്ചു. 1974 മുതൽ 1987 വരെ അറബ് കാര്യ വിഭാഗത്തിന്റെ തലവനായിരുന്നു. 1987ൽ ഗൾഫ് കോഓപറേഷൻ കൗൺസിൽ കാര്യങ്ങളുടെ ചുമതല ഏറ്റെടുത്തു. 1999ൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപ സെക്രട്ടറിയായി നിയമിതനായ അദ്ദേഹം .2021 ജനുവരി അവസാനമാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജി സമർപ്പിച്ചത്. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോടും ഇന്ത്യൻ എംബസിയുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

Comments (0)