Kuwait winter wonderland;കുവൈറ്റിൽ ഇനി സന്ദർശകർക്ക് അടിച്ചുപൊളിക്കാൻ ഇതാവിൻ്റർ വണ്ടർലാൻഡ് ; ഗംഭീര സവിശേഷതകൾ; സമയക്രമം, ടിക്കറ്റ് ബുക്കിംഗ് എന്നിവ ഇങ്ങനെ
Kuwait winter wonderland;കുവൈത്ത് സിറ്റി : രാജ്യത്തെ ഏറ്റവും വലിയ വിനോദ പദ്ധതിയായ “വിൻ്റർ വണ്ടർലാൻഡ് കുവൈത്ത് മൂന്നാം സീസൺ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. പുതിയ തീമുകളിൽ നിരവധി ഗെയിമുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പദ്ധതി ഇന്നലെ മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തത്.വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ഗേറ്റിന് മുന്നിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.നേരത്തെ ഓൺ ലൈൻ വഴി ബുക്ക് ചെയ്തവർക്ക് സ്മാർട്ട് ഗേറ്റ് വഴി നേരിട്ട് അകത്തേക്ക് പ്രവേശിക്കുവാൻ സാധിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഉത്തര ധ്രുവത്തിലെ ഹിമ അന്തരീക്ഷം പശ്ചാത്തലമാക്കി കൊണ്ടാണ് വിന്റർ വണ്ടർ ലാന്റ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത് ദ സിഫ്റ്റർ,ഡിസ്കോ ടഗഡ,മിനി ബോട്ട് സീറോ ഗ്രാവിറ്റി, ഗോ കാർട്ട്, ട്രെയിൻ യാത്ര, ഗുഹ, ഹൗസ് ഓഫ് ഹൊറർ ഇലക്ട്രോണിക് കാറുകൾ,ആർക്കേഡ്, ഫൺ കിഡ് മുതലായ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന . 35 ഗെയിമുകൾ ഉൾപ്പെടെ 60-ലധികം വിനോദ പരിപാടികൾ ഇവിടെ ലഭ്യമാണ്.. ഉച്ചകഴിഞ്ഞ് നാല് മുതൽ അർദ്ധരാത്രി 12 വരെയാണ് പാർക്കിന്റെ പ്രവർത്തനം.5 ദിനാർ ആണ് പ്രവേശന ടിക്കറ്റ്.നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്ന ശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരിക്കും. ഓൺ ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഓഫാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.സാൽമിയ മൈദാൻ ഹവല്ലിയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
Comments (0)