Kuwait weather; കുവൈത്തിൽ താപനില വർധിക്കും: കാലാവസ്ഥ മാറ്റങ്ങൾ ഇപ്രകാരം
രാജ്യത്ത് കാലാവസ്ഥാമാറ്റത്തിന്റെ സൂചന. കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴക്ക് പിറകെ ശനിയാഴ്ച മുതൽ രാജ്യത്ത് തെളിഞ്ഞ അന്തരീക്ഷമാണ്. കടുത്ത തണുപ്പിലും കുറവുവന്നു. ശൈത്യകാലത്തുനിന്ന് വസന്തകാലത്തിലേക്കുള്ള കാലാവസ്ഥാമാറ്റത്തിന്റെ ലക്ഷണങ്ങളായി ഇതിനെ കണക്കാക്കാം.
അടുത്ത ദിവസങ്ങളിൽ തെക്കുകിഴക്കൻ കാറ്റിൽ ക്രമേണ കുറവുണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചവരെ മഴക്കുള്ള സാധ്യത തുടരും, ശേഷം മേഘങ്ങൾ തെളിഞ്ഞു മഴക്കുള്ള സാധ്യത കുറയും.
വ്യാഴാഴ്ച ആരംഭം വരെ ആകാശം തെളിഞ്ഞിരിക്കും. കാലാവസ്ഥയിലെ ഈ മാറ്റം വരും ദിവസങ്ങളിൽ താപനിലയിൽ ക്രമേണ വർധനവിന് കാരണമാകുമെന്നും ധരാർ അൽ അലി വിശദീകരിച്ചു. വ്യാഴാഴ്ച പകൽ ചില പ്രദേശങ്ങളിൽ പരമാവധി താപനില 27 നും 29 നും ഇടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച മുതൽ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ബുധനാഴ്ചയും വ്യാഴാഴ്ചയും നേരിയ കാറ്റ് പ്രതീക്ഷിക്കുന്നു.
Comments (0)