Kuwait weather; കുവൈത്തിൽ കാലാവസ്ഥാമാറ്റം; മുന്നറിയിപ്പുമായി അധികൃതർ
Kuwait weather; കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ ഒരു ന്യൂനമർദ്ദം ബാധിക്കുമെന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. പകൽ സമയത്തെ കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. മണിക്കൂറിൽ 6 മുതൽ 24 കിലോമീറ്റർ വരെ വേഗത്തിൽ കിഴക്കൻ കാറ്റിനും സാധ്യതയുണ്ട്.
ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്ന പരമാവധി താപനില 19 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദഹർ അൽ അലി പറഞ്ഞു. രാത്രിയിൽ താപനില 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നു. ശനിയാഴ്ചയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതീക്ഷിക്കുന്ന പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, രാത്രിയിൽ താപനില 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയും
Comments (0)