Posted By Nazia Staff Editor Posted On

Kuwait travel:സുരക്ഷ മുഖ്യം; നാട്ടിലേക്ക് വരാൻ പ്ലാനുണ്ടോ? വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തി കുവെെറ്റ്

Kuwait travel; കുവെെറ്റ്: വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തി കുവെെറ്റ്. ഇപ്പോഴുള്ള സൗഹചര്യം പരിഹണിച്ചാണ് മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ കുവെെറ്റ് വിമാനങ്ങളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. കുവെെറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനം കുവെെറ്റ് സ്വീകരിച്ചിരിക്കുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

റൂട്ടുകളിലെ ഈ മാറ്റം കാരണം ചില വിമാനങ്ങൾ എത്താൻ വെെകുമെന്ന് കുവെെറ്റ് എവിയേഷന്‍ സേഫ്റ്റി ആൻഡ് എയര്‍ ട്രന്‍സ്‌പോര്‍ട്ട് അഫേഴ്‌സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു. രാജ്യത്തേക്ക് വരുകയും പോകുകയും ചെയ്യുന്ന യാത്രക്കാരുടെ യാത്ര സുഖമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുവെെറ്റിലേക്ക് ഏത് വിമാനം വരുകയാണെങ്കിലും അതിന്റെ വരവും പോക്കും സുരക്ഷിതമായ രീതിയിൽ ആയിരിക്കണം എന്നത് ഉറപ്പു വരുത്തുന്നതിനാണ് ഇത്തറത്തിലുള്ള റൂട്ട് മാറ്റ പരിഷ്കാരം സ്വീകരിച്ചിരിക്കുന്നതെന്നും എയര്‍ ട്രന്‍സ്‌പോര്‍ട്ട് അഫേഴ്‌സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു. കുവെെറ്റ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർ്ടട് ചെയ്യുന്നത്.

വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ യാത്രക്കായി പ്ലാൻ ചെയ്യുന്നവ്ര‍ ശ്രദ്ധിക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കണം. ഇവർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളു.

ഇറാൻ, ഇറാഖ്, ജോർഡൻ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ജസീറ എയർവേസ് താൽക്കാലികമായി നിർത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ മു്നനിൽ കണ്ടാണ് ഇത്തര്തതിലൊരു തീരുമാനം കൊണ്ടു വന്നിരിക്കുന്നത്. സ്ഥലത്തെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടു വരികയാണ്. ചില ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്യുമെന്ന് ജസീറ എയർവേസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് അപ്‌ഡേറ്റുകൾ പിന്തുടരാനും അഭ്യർഥിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി ഇറാൻ ആക്രമണം നടത്തിയത്. ഇതോടെ യുദ്ധഭീതി തുടങ്ങി. ഇസ്രായേൽ തിരിച്ചടിക്കുമോ എന്ന ഭീതിയിലാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി മുൻ കരുതൽ നടപിടകൾ സ്വീകരിച്ചിട്ടുണ്ട് എല്ലാ ഗൾഫ് രാജ്യങ്ങളും ഇസ്രായേലും അമേരിക്കയും ഫലസ്തീൻ അനുകൂല രാജ്യങ്ങളും നടകത്തിയ ചില പ്രസ്ഥാവനകളും യുദ്ധഭീതി സൃഷ്ട്ടിക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *