kuwait traffic alert: വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! കുവൈറ്റിലെ പ്രധാന റോഡിൽ ഫെബ്രുവരി 8 വരെ അറ്റകുറ്റപണി
kuwait traffic alert;കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് മൊറോക്കോ എക്‌സ്‌പ്രസ്‌വേയിലും നാലാം റിങ് റോഡ് ഇൻ്റർസെക്ഷനിലും മൂന്നാംഘട്ട അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചു.
ഫെബ്രുവരി ഒന്ന് മുതൽ, അടുത്ത ശനിയാഴ്ച, ഫെബ്രുവരി എട്ട് വരെ അറ്റകുറ്റപ്പണികള്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ “എക്സ്” പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള അറ്റകുറ്റപ്പണികൾ ഷുവൈഖ് ഏരിയയിൽനിന്ന് സാൽമിയയിലേക്ക് വരുന്ന ഡ്രൈവർമാർക്കായി നാലാം റിങ് റോഡിൽ നിന്ന് സുറയിലേക്കുള്ള രണ്ട് എക്സിറ്റുകളിലാണ് നടക്കുക. മൊറോക്കോ എക്‌സ്‌പ്രസ്‌വേ വഴി അഹമ്മദി നഗരത്തിലേക്കുള്ള പ്രവേശനത്തെയും ഇത് ബാധിക്കുന്നു.
Comments (0)