New Online Registration System For Hajj ;കുവൈറ്റിൽ ഈ വർഷം മുതൽ ഹജ്ജ് രജിസ്ട്രേഷൻ ഓൺലൈൻ

New Online Registration System For Hajj;കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം മുതല്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നടപ്പിലാക്കും. കുവൈറ്റ് എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചതാണിത്. വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്കുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ നവംബര്‍ മൂന്നുമുതല്‍ നവംബര്‍ 17 വരെ ഒരു പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

പുതിയ കേന്ദ്രീകൃത രജിസ്ട്രേഷന്‍ സംവിധാനം ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കാളിയാവുന്നതിന്റെ ചെലവ് 40 കണ്ട് കുറയ്ക്കുമെന്ന് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സൈദി അഭിപ്രായപ്പെട്ടു. ഇത് കൂടുതല്‍ പേര്‍ക്ക് പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് പോവാനുള്ള അവസരം പ്രദാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റിലെ 8,000 തീര്‍ഥാടകര്‍ക്കാണ് ഇത്തവണത്തെ ഹജ്ജ് കര്‍മത്തിനുള്ള ക്വാട്ടയായി അനുവദിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള രജിസ്‌ട്രേഷന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്കായിരിക്കും ഇത്തവണ അവസരം നല്‍കുക. അപേക്ഷകര്‍ ഇതിനു മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലെന്നത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേളയില്‍ വ്യക്തമാക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ബന്ധുക്കളായ മൂന്ന് പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ഗ്രൂപ്പ് രജിസ്‌ട്രേഷനും അനുവദിക്കും. ഭാര്യയോ ഭര്‍ത്താവോ മറ്റു ബന്ധുക്കളോ ആണെങ്കില്‍ പ്രവാസിയെയും കൂടെ കൂട്ടാനാവും.

രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ക്കാണ് പുതിയ പ്ലാറ്റ്‌ഫോമിലൂടെ രജിസ്‌ട്രേഷന്‍ ചെയ്യാനാവുകയെന്നും അല്‍ സൈദി പറഞ്ഞു. കുവൈറ്റ് പൗരന്‍മാര്‍, ബെദൂയിന്‍ (ഗോത്രവര്‍ഗ വിഭാഗക്കാര്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരിക്കും രജിസ്‌ട്രേഷന്‍. നവംബര്‍ 17ന് രജിസ്‌ട്രേഷന്‍ അവസാനിച്ചതിന് ശേഷം, സ്‌ക്രീനിങ് നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. പ്രായ വിഭാഗങ്ങള്‍ക്കനുസരിച്ചായിരിക്കും ഹജ്ജിന് അനുമതി നല്‍കുക. എല്ലാ പ്രായ വിഭാഗങ്ങളിലും പെടുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും അനുമതി. പ്രായ വിഭാഗങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇവര്‍ക്ക് ക്വാട്ട അനുവദിക്കുക. 60 വയസും അതില്‍ കൂടുതലുമുള്ളവര്‍, 35നും 59നും ഇടയില്‍ പ്രായമുള്ളവര്‍, 34 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ എന്നിങ്ങനെയാണ് തരം തിരിക്കുക.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *