Posted By Nazia Staff Editor Posted On

Safest country in the world;’രാത്രി ഒറ്റയ്ക്ക് നടക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം കുവൈറ്റ്‌;റിപ്പോർട്ട്‌ പുറത്ത്

Safest country in the world;കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന ഖ്യാതിക്ക് അര്‍ഹമായി കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് -2023 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുകയാണ് കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കുവൈറ്റ് ഒന്നാമതെത്തുന്നത്. സര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് കുവൈറ്റിന്റെ ഈ അഭിമാന നേട്ടം.

നിരവധി വര്‍ഷങ്ങളായി, കുവൈറ്റ് ഗാലപ്പിന്റെ സുരക്ഷാ സൂചികയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. പ്രത്യേകിച്ച് 2019-ലും 2022-ലും 90നു മുകളില്‍ സ്‌കോറുകള്‍ നേടാന്‍ കുവൈറ്റിന് സാധിച്ചു. എന്നാല്‍ ഇത്തവണ 98 എന്ന റെക്കോര്‍ഡ് സ്‌കോറോടെയാണ് 2023ലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി കുവൈറ്റ് സ്വന്തമാക്കിയത്. രാജ്യത്തെ കുറഞ്ഞ ആക്രമണ നിരക്കും മോഷണ നിരക്കുമാണ് ഈ മികച്ച നേട്ടം കൈവരിക്കുന്നതില്‍ കുവൈറ്റിന് തുണയായത്. കുവൈറ്റിലെ ആക്രമണ നിരക്ക് നാല് ശതമാനം മോഷണ നിരക്ക് ഒരു ശതമാനവുമാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

140 രാജ്യങ്ങളിലും പ്രദേശങ്ങളിലും നടത്തിയ സമഗ്രമായ സര്‍വേയെ അടിസ്ഥാനത്തിലാണ് ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 2023-ല്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 146,000 ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. ‘നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് നിങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടോ?’ എന്ന ചോദ്യം ഓരോ രാജ്യത്തിലെയും സുരക്ഷിതത്വത്തിന്റെ പ്രധാന സൂചകമായി വര്‍ത്തിച്ചു. കുവൈറ്റില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 99 ശതമാനം ആളുകളും അതേ എന്നായിരുന്നു ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്. സേഫ്റ്റി റിപ്പോര്‍ട്ടിലെ ആഗോള ശരാശരി സ്‌കോര്‍ 100 ല്‍ 81 ആയിരുന്നു. ഏറ്റവും ഉയര്‍ന്ന 98 എന്ന സ്‌കോറുമായി കുവൈറ്റ് റാങ്കിംഗില്‍ മുന്നിലെത്തിയപ്പോള്‍, ലൈബീരിയ ഏറ്റവും കുറഞ്ഞ സ്‌കോറായ 50മായി സുരക്ഷിതത്വം ഏറ്റവും കുറഞ്ഞ രാജ്യമായി മാറി.

സിംഗപ്പൂര്‍ (94%), താജിക്കിസ്ഥാന്‍ (92%), സൗദി അറേബ്യ (92%), യുഎഇ് (90%) എന്നിവയാണ് ആഗോള സുരക്ഷാ സൂചികയില്‍ കുവൈറ്റിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍. കാര്യക്ഷമമായ നിയമപാലകരുടെയും സാമൂഹിക സുരക്ഷാ നടപടികളുടെയും സാന്നിദ്ധ്യം സുരക്ഷിതവും സുസ്ഥിരവുമായ രാജ്യമെന്ന നിലയിലുള്ള കുവൈറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. സബ് സഹാറന്‍ ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയന്‍ മേഖലകളിലെ രാജ്യങ്ങളാണ് സുരക്ഷാ സൂചികയില്‍ താഴെയുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *