
Kuwait road closure; കുവൈത്തിലെ ഈ എക്സ്പ്രസ് വേയിൽ അറ്റകുറ്റപ്പണി
ഫഹാഹീൽ എക്സ്പ്രസ് വേയിലെ മൂന്ന് പാതകൾ മാർച്ച് രണ്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. എക്സ്പ്രസ് വേയിൽ ഫഹാഹീലിലേക്കുള്ള മൂന്നുവരി പാതകൾ അടച്ചിടുന്നതായാണ് പൊതു ഗതാഗത വകുപ്പ് പ്രഖ്യാപിച്ചത്. ഫിഫ്ത് റിങ് റോഡിലെ ബയാൻ, റുമൈത്തിയ പ്രദേശങ്ങളുടെ ഇന്റർ സെക്ഷൻ വരെയാണിത്. റോഡിന്റെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഫെബ്രുവരി 26 ബുധനാഴ്ച ആരംഭിച്ച അറ്റകുറ്റപ്പണി മാർച്ച് രണ്ടിന് അവസാനിക്കും. അടച്ചിടൽ സമയത്ത് തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഗതാഗത നിർദേശങ്ങൾ പാലിക്കാനും ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.
Comments (0)