Kuwait rent; കുവൈത്തിൽ പ്രവാസികൾ വാടകയായി നൽകുന്നതിന് വരുമാനത്തിന്റെ പകുതിയോളം; കണക്കുകൾ പുറത്ത്
Kuwait rent കുവൈത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ റിയൽ എസ്റ്റേറ്റ് മേഖല വഹിക്കുന്നത് നിർണായക പങ്ക്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) അതിൻ്റെ സംഭാവന അളക്കുമ്പോൾ ചില വർഷങ്ങളിൽ എണ്ണ മേഖലയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് റിയൽ എസ്റ്റേറ്റ് മേഖലയുള്ളത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കെട്ടിടങ്ങൾ, അപ്പാർട്ടുമെൻ്റുകൾ, ഭൂമി എന്നിവയുടെ ക്രയവിക്രയം മാത്രമല്ല ഈ മേഖല ഉൾക്കൊള്ളുന്നത്. നിർമ്മാണം, മെറ്റീരിയലുകൾ, വാടക വിപണികൾ, റിയൽ എസ്റ്റേറ്റ് അസറ്റ് മാനേജ്മെൻ്റ്, എഞ്ചിനീയറിംഗ് സേവനങ്ങൾ എന്നിവയുമുണ്ട്. കുവൈത്തിലെ ഭവന ചെലവ് പ്രവാസികളുടെ ശമ്പളത്തിൻ്റെ 50 ശതമാനത്തോളമാണ്.
അധ്യാപകരായോ ജോലിക്കാരായോ ചെറുകിട ബിസിനസ്സ് ഉടമകളായോ കുവൈത്തിലുള്ള പ്രവാസികൾക്ക് ശരാശരി പ്രതിമാസ വരുമാനം 500 നും 700 നും ഇടയിലാണ്. ഏകദേശം 250 ദിനാർ വാടകയായി നൽകുമ്പോൾ, ഭവന ചെലവുകൾ അവരുടെ വരുമാനത്തിൻ്റെ 40-50 ശതമാനത്തിലെത്തും. ഇത് ഗണ്യമായ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. വ്യക്തികൾക്കും കമ്പനികൾക്കുമുള്ള റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോകളുടെ ഗണ്യമായ ഒരു ഭാഗമാണ് പാർപ്പിട കെട്ടിടങ്ങളിലെ നിക്ഷേപം.
Comments (0)