Kuwait police;കുവൈറ്റിൽ ആശുപത്രിയിൽ ഓട്ടിസം രോഗി ദുരൂഹ സാഹചര്യത്തിൽമരണപ്പെട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ചു

Kuwait police:കുവൈത്ത് സിറ്റി : കുവൈത്തിലേ ഫർവാനിയ ആശുപത്രിയിൽ ഓട്ടിസം ബാധിതനായ സ്വദേശി യുവാവ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രാലയം പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. , ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ വിഭാഗവും, ഫർവാനിയ ആശുപത്രി ഭരണ വിഭാഗവും തമ്മിൽ ഏകോപിച്ചു കൊണ്ടാണ് അന്വേഷണം നടത്തുക .കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ സംഭവം. മാതാവിനോടൊപ്പം ആശുപത്രി വാർഡിൽ കഴിയുകയായിരുന്ന യുവാവിനെ പെട്ടെന്ന് വാർഡിൽ നിന്ന് കാണാതാകുകയായിരുന്നു. ആശുപത്രിക്ക് അകത്തുമായി വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളിയാണ് യുവാവിനെ പഴയ ആശുപത്രി കെട്ടിടത്തിലെ ശുചീ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹംപരിശോധിച്ച ഫോറൻസിക് ഡോക്ടർ രോഗിയുടെ തലയ്ക്ക് പരിക്കേറ്റതായും രക്തസ്രാവം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.രോഗിയെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വേളയിൽ ഒടിസം രോഗികൾക്കുള്ള പ്രത്യേക ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ b നിർദേശിച്ചിരുന്നുവെങ്കിലും ബന്ധുക്കൾ നിരസിക്കുകയായിരുന്നു.എങ്കിലും ഇവിടെ വെച്ച് തന്നെ ഡോക്ടർമാരും നഴ്‌സുമാരും രോഗിക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകി വരികയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *