Posted By Nazia Staff Editor Posted On

Kuwait police;കുവൈറ്റിൽ റസ്റ്റോറന്റ് ജീവനക്കാരന് കാശിനു പകരം ക്രൂരമർദ്ദനം; വാഹനം മുഴുവൻ നശിപ്പിച്ചു

Kuwait police: കുവൈത്ത് സിറ്റി: ഓർഡർ ചെയ്ത പ്രകാരം ഭക്ഷണത്തിന്റെ പാഴ്സലുമായി വന്ന ഡെലിവറിമാനെ അടിച്ചുവീഴ്ത്തി പണവും ബാങ്ക് കാർഡുൾപ്പെടെ വിലകൂടിയ രേഖകളും കവർന്നു .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കഴിഞ്ഞ ദിവസം ജഹ്‌റയിൽ ഏഷ്യൻ വംശജനായ ഒരു ഹോട്ടൽ ഡെലിവറിമാനാണ് ഈ ദുരനുഭവമുണ്ടായത് . ഭക്ഷണവുമായി ഇരു ചക്രവാഹനത്തിലെത്തിയ ഡെലിവറിമാൻ ഓർഡർ ചെയ്ത വീട്ടുകാരന്റെ വീടിന്റെ വാതിലിൽ മുട്ടുകയായിരുന്നു . വാതിൽ തുറന്ന് പാർസൽ ഏല്പിച്ചതിന് ശേഷം ഭക്ഷണത്തിന്റെ ബിൽ മൂന്നു ദീനാർ ചോദിച്ചപ്പോൾ കാശിന് പകരം പൊതിരെ തല്ല് ആണ് പകരമായി ലഭിച്ചത് . സംഭവത്തിൽ പരിക്കേറ്റ ഡെലിവറിമാന്റെ വാഹനവും അക്രമി നശിപ്പിച്ചിരുന്നു . പണം തട്ടിയെടുക്കാനുള്ള പുതിയ രീതികൾ കവർച്ച സംഘം ഉപയോഗപ്പെടുത്തുന്നത് ജാഗ്രതയോടെ കാണണമെന്ന് അധികൃതർ ആവശ്യപ്പെട്ടു .ഇരയുടെ പരാതിയിൽ ജഹ്‌റ പോലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *