Posted By Nazia Staff Editor Posted On

Kuwait police;ക്രൂരമായി മർദ്ദിച്ചു, കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു;കുവൈറ്റിൽ പ്രവാസിയുടെ പരാതി ഇങ്ങനെ

Kuwait police: കുവൈറ്റ്‌ സിറ്റി: കത്തികാട്ടി ഭീഷണിപ്പെടുത്തി തന്നില്‍ നിന്ന് പണം കവര്‍ന്നുവെന്ന് പ്രവാസിയുടെ പരാതി. അൽ ഖസറിൽ താമസിക്കുന്ന 43 കാരനായ ഒരു പ്രവാസിയാണ് അജ്ഞാതരായ മൂന്ന് പേർക്കെതിരെ ജഹ്‌റ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭീഷണിപ്പെടുത്തി 87.750 കുവൈത്തി ദിനാര്‍ കവര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് ക്രൂരമായി മർദിച്ചെന്നും പ്രവാസി വെളിപ്പെടുത്തി.

ശനിയാഴ്ച രാത്രി 10.30 ന് ജഹ്‌റയിലെ എൻഡോവ്‌മെൻ്റ് മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഒരു കേന്ദ്രത്തിൻ്റെ പാർക്കിംഗ് ലോട്ടിലാണ് സംഭവം നടന്നത്. കൈമുട്ടിലും മുഖത്തും വേദനയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും പ്രവാസി പൊലീസിന് നൽകി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *