Kuwait new traffic law; കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലേൽ എത്രയാണ് പിഴച്ചുമത്തുക?പുതിയ ട്രാഫിക് നിയമങ്ങൾ അറിയാം
Kuwait new traffic law; കുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും മാരകമായ അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് രാജ്യത്തെ പുതിയ കരട് നിയമത്തിലെ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. നിരോധിത മേഖലയിൽ വാഹനം നിർത്തിയാൽ 15 ദിനാറാണ് പുതിയ ട്രാഫിക് നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴയെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിൻ്റെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദ പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ദിവസേന 300 ട്രാഫിക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 90 ശതമാനവും അശ്രദ്ധയും ഫോൺ ഉപയോഗിക്കുന്നതും മൂലമാണ്. ഫോൺ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാൽ പിഴ 70 ദിനാർ ആണ്. അതേസമയം അശ്രദ്ധമായി വാഹമോടിച്ചാൽ പിഴ 30 ദിനാർ മുതൽ 150 ദിനാർ വരെയാണ്. റെഡ് സിഗ്നൽ പാലിക്കാത്തത് ഗുരുതര ട്രാഫിക്ക് നിയമലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിൻ്റെ പിഴ 10 ദിനാറിൽ നിന്ന് 30 ദിനാറാക്കി ഉയർത്തിയിട്ടുണ്ട്. പ്രവാസികൾക്കുള്ള ഒറ്റ വാഹന നിയമവും കർശനമാക്കിയിട്ടുണ്ട്.
Comments (0)